മലപ്പുറം: എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ കരിയർ മേഖലയിൽ സമഗ്രമായ പരിശീലനം ലക്ഷ്യം വെച്ച് മഞ്ചേരിയിൽ നിലവിൽ വന്ന ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളുടെ ഉദ്ഘാടനം കേരള സംസ്ഥാന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. യുവാക്കൾ മത്സര പരീക്ഷാ രംഗത്ത് മികവ് തെളിയിക്കണമെന്നും ഈ രംഗത്ത് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ വി.പി.എം.ഇസ്‌ഹാഖ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ കെ.എം. മുഹമ്മദ് നൗഷാദ് IFS റിട്ടയേർഡ്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ.പി.ജമാൽ കരുളായി, ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർമാരായ സി.കെ.ഹസൈനാർ സഖാഫി, ഡോക്ടർ സി.പി.അഷ്റഫ്, പി.പി.മുജീബുറഹ്മാൻ, അബ്ദു റഹ്മാൻ.എം, എ.സി.ഹംസ,പി.ടി നജീബ്, സൈദ് മുഹമ്മദ് അസ്ഹരി, ഐ.എൻ.എൽ മണ്ഡലം പ്രസിഡന്റ് കുറ്റിക്കാടൻ കുഞ്ഞിമുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി നാസർ വല്ലാഞ്ചിറ, അബ്ദുൽ മജീദ് മദനി മേൽമുറി എന്നിവർ സംസാരിച്ചു. ശേഷം നടന്ന മോട്ടിവേഷൻ ക്ലാസ്സിന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നൗഫൽ കോഡൂർ നേതൃത്വം നൽകി.
പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി,ആർ. ആർ.ബി തുടങ്ങി വ്യത്യസ്ത കോച്ചിംഗ്, സംരംഭകത്വപരിശീലനം, കരിയർ കൗൺസിലിംഗ് സെന്റർ, ഫിനിഷിംഗ് സ്കൂൾ, ആർ.പി.ട്രെയിനിംഗ് തുടങ്ങിയ കോഴ്സുകളാണ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്നത്.
മെയ് 14 ഞായറാഴ്ച ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യതകൾ ക്ക് വേണ്ടി"എജ്യു പാത്ത്" കരിയർ എക്സ്പോ സംഘടിപ്പിക്കുന്നുണ്ട്.