ചരിത്രവിജയം ആവർത്തിച്ച് പി. പി ടി എം വൈ എച്ച് എസ് എസ് ചേറൂർ

ചേറൂർ: 1191 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി തുടർച്ചയായ അഞ്ചാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടി അഭിമാനകരമായ നേട്ടം ആവർത്തിച്ചിരിക്കുകയാണ് പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ. അഭിമാനകരമായ വിജയത്തിന് മാറ്റുകൂട്ടാൻ 189 വിദ്യാർത്ഥികളുടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  78 പേരുടെ 9 A+ എന്നിവയും. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തുന്ന മൂന്നാമത്തെ സ്കൂളാണ്  100% വിജയവുമായി ചരിത്ര വിജയം കുറിച്ചിരിക്കുന്നത്.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവരെ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ രക്ഷിതാക്കളുടെ സാനിധ്യത്തിൽ അനുമോദിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ്, മാനേജ്മെൻറ് കമ്മിറ്റി ജനറൽ സെക്രട്ടറി എം എം കുട്ടിമൗലവി, യത്തീംഖാന വർക്കിംഗ് സെക്രട്ടറി ആവയിൽ  സുലൈമാൻ , മാനേജർ എകെ സൈനുദ്ദീൻ, പി.ടി എ പ്രസിഡണ്ട് മുജീബ് പൂക്കുത്ത്, സ്റ്റാഫ് സെക്രട്ടറിമാരായ കുഞ്ഞഹമ്മദ് ഫാറൂഖ് , സലിം പുള്ളാട്ട്, ഫൈസൽ കോട്ടക്കൽ  സുഹൈർ കെ, നിസാർ അഹമ്മദ് കെ.വി , മുനീർ വി.പി, നബ്ഹാൻ കെ.പി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}