ഫാസിസ്റ്റ് വിരുദ്ധ ജനകീയ സംഗമം സംഘടിപ്പിച്ചു

വേങ്ങര: ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും പൈതൃകവും മൂല്യങ്ങളും തച്ചുതകർത്തു കിരാത വാഴ്ച്ച നടത്തുന്ന ഫാസിസത്തെ പ്രതിരോധിക്കാൻ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയ കൂട്ടായ്മ രൂപപ്പെടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം പറഞ്ഞു. വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇന്ത്യൻ ഫാസിസത്തിന്റെ ഇതപര്യന്തമുള്ള ചരിത്രം നുണകളിലും കെട്ടിച്ചമച്ച കള്ളക്കഥകളിലുമാണ് എന്നും രൂപപ്പെട്ടിട്ടുള്ളത് അതിനെ മറികടക്കാൻ രാഷ്ട്രീയമായ ബോധപൂർവ്വമായ കൂട്ടായ്മ അനിവാര്യമാണ്. രാജ്യം സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും ഫാസിസത്തിന്റെ കടന്നാക്രമണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നു. ഇതിനെ ജനാധിപത്യപരമായി പ്രതിരോധിക്കേണ്ടതിന് കൂട്ടായ്മയുടെ ഒരു രാഷ്ട്രീയ ധാര വളർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി  പ്രസിഡന്റ് കെ എം എ ഹമീദ് അധ്യക്ഷത വഹിച്ചു. ഇ കെ സുബൈർ മാസ്റ്റർ (മുസ്ലിം ലീഗ്), സലാഹുദ്ദീൻ കൊട്ടേക്കാട്( സി പി ഐ), എം കമറുദ്ദീൻ (എസ് ഡി പി ഐ), നസീർ ചെമ്പകശ്ശേരി (പി ഡി പി), നാസർ വേങ്ങര, പി പി കുഞ്ഞാലി മാസ്റ്റർ, പി സമീറ, ഫസൽ എംകെ, അലവി കെ, ശാക്കിറ ടീച്ചർ, സി കുട്ടിമോൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഹമീദ് മാസ്റ്റർ സ്വാഗതവും പി അഷ്റഫ്  ഊരകം നന്ദിയും പറഞ്ഞു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}