നജാത്ത് ഗ്രാൻഡ് അലുംനി മീറ്റ് ഇന്ന്

വേങ്ങര: വേങ്ങര നജാത്ത് വിമൻസ് കോളേജ് ഗ്രാൻഡ് അലുംനി മീറ്റ് ഇന്ന് കോളേജ് ക്യാമ്പസിൽ നടക്കും.രണ്ടര പതിറ്റാണ്ട് മുമ്പ് കെ കെ പൂക്കോയതങ്ങൾ സ്മാരകമായി ആരംഭിച്ച നജാത്ത് വിമൻസ് കോളേജിൽ നിന്ന് ഇതിനോടകം ആയിരത്തോളം വിദ്യാർത്ഥിനികളാണ് പഠനം പൂർത്തീകരിച്ചു പുറത്തിറങ്ങിയത്.
കോളേജിന്റെ സ്ഥാപക പ്രിൻസിപ്പൽ ഓടക്കൽ കുഞ്ഞിമാനു മുസ്‌ലിയാരെ ചടങ്ങിൽ ആദരിക്കും. 

ഊരകം പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ കെ അലി അക്ബർ തങ്ങൾ,യു പി മുഹമ്മദലി ഖാസിമി, ഒ, കെ അബ്ദുറഹ്മാൻ നിസാമി, അബ്ദു റഹ്മാൻ മുസ്ലിയാർ, സി ഫൈസൽ മാസ്റ്റർ പറപ്പൂർ, ലത്തീഫ് സാഹിബ്, നുസ്റത്ത് ടീച്ചർ,റംല ഒറ്റപ്പാലം, സഹല വഫിയ്യ, ഫബിദ ടീച്ചർ തുടങ്ങിയവർ സംബന്ധിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}