വേങ്ങര: എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി മെയ് 13 ന് വേങ്ങര പി പി ഉസ്താദ് നഗരിയിൽ നടക്കുന്ന ഐഡിയൽ കോൺഫറൻസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് പന്തലിന്റെ കാൽ നാട്ടൽ കർമം സംസ്ഥാന പ്രസിഡന്റ് പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.
ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സയ്യിദ് മൻസൂർ കോയ തങ്ങൾ, ഖാദർ ഫൈസി കുന്നുംപുറം, ഉമ്മർ ഹാജി വളപ്പിൽ ഒ കെ എം കുട്ടി ഉമരി, ഇസ്മായിൽ ഫൈസി കിടങ്ങായി, എം എ ജലീൽ ചാലിൽകുണ്ട്, പരീത് ഹാജി, കാരി കുഞ്ഞിതു ഹാജി, ഒ.കെ അബ്ദുറഹ്മാൻ നിസാമി ,സൈനുദ്ദീൻ ഫൈസി കിളിനക്കോട്, മൻസൂർ തമ്മഞ്ചേരി, ഹസീബ് ഓടക്കൽ, ഷമീർ ഫൈസി, മുസ്തഫ എ കെ , ജംഷീർ മനാട്ടിപറമ്പ്, പുള്ളാട്ട് ഷംസു, സി വി സൈനുൽ ആബിദ്, ഹുസൈൻ ഊരകം, പി സി ഇല്യാസ്, വി കെ അമീർ, സമദ് ചോലക്കൽ എന്നിവരും പങ്കെടുത്തു.