കോള്‍ ഐഡന്റിഫിക്കേഷന്‍ ആപ്ലിക്കേഷനായ ട്രൂകോളര്‍ സേവനം ഇനിമുതല്‍ വാട്സാപ്പ് അടക്കമുള്ള ആപ്പുകളിലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
നിലവില്‍ ബീറ്റാ വേര്‍ഷനിലുള്ള ഈ ഫീച്ചര്‍ മെയില്‍ ഉപയോക്താക്കള്‍ക്കായി പുറത്തിറക്കുമെന്ന് ട്രൂകോളര്‍ ചീഫ് എക്‌സിക്യൂട്ടീവ് അലന്‍ മമേദി അറിയിച്ചു.
ഇന്റര്‍നെറ്റ് വഴിയുള്ള സ്പാം കോളുകളില്‍ നിന്ന് ഉപയോക്താക്കളെ സഹായിക്കാനാണ് പുതിയ നീക്കം എന്നാണ് വിവരം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ടെലി മാര്‍ക്കറ്റിങ് കോളുകളും മറ്റ് സ്പാം കോളുകളും കൂടി വരികയാണെന്നാണ് കണക്ക്. ട്രൂകോളറിന്റെ 2021 ലെ റിപ്പോര്‍ട്ട് പ്രകാരം ഒരു ഉപയോക്താവിന് പ്രതിമാസം ശരാശരി 17 സ്പാം കോളുകളെങ്കിലും രാജ്യത്ത് ലഭിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലും ഇത്തരം കോളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തടയണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു . ജിയോ , എയര്‍ടെല്‍ തുടങ്ങിയ ടെലികോം സേവനദാതക്കളുമായി ചര്‍ച്ച നടത്തുകയാണെന്നും ഇവരുമായി സഹകരിച്ച് പുതിയ സേവനം ഫീച്ചര്‍ നടപ്പാക്കുമെന്നും ട്രൂ കോളര്‍ വ്യക്തമാക്കി.