ദി കേരള സ്റ്റോറി; ആരോപണം തെളിയിച്ചാൽ ഒരു കോടി രൂപ ഓഫറുമായി യൂത്ത് ലീഗ്

മലപ്പുറം: രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഏത് തരത്തിലുള്ള നുണക്കഥകൾ പ്രചരിപ്പിക്കാനും മടിയില്ലാത്ത സംഘപരിവാറിന്റെ പുതിയ
സൃഷ്ടിയാണ് "ദ കേരള സ്റ്റോറി.
സിനിമയ്ക്കെതിരെ പലരും ഇതിനോടകം തന്നെ രംഗത്തുവന്നിട്ടുണ്ട്. 32000 പേർ മതംമാറിയെന്നതിന് തെളിവ് ഹാജരാക്കുന്നവർക്ക്
മുസ്ലിം യൂത്ത് ലീഗ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് ഇനാം 

പി.കെ. ഫിറോസിന്റെ ഫെയ്സ്ബുക്ക്
പോസ്റ്റ്

രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തിൽ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്.

അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകൾ കയ്യിലുള്ള ആർക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിൽ അത് സമർപ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്...
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}