അഭിരുചി പരീക്ഷാക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ:ഹയർസെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് വിഭാഗം K - DAT അഭിരുചി പരീക്ഷാക്യാമ്പ് നടത്തി. ക്യാമ്പ് നഗരസഭാ ഉപാധ്യക്ഷ സുഹറാബി സി പി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഷീജ പി ബി സ്വാഗതം ആശംസിച്ചു.

പ്രമുഖ കരിയർ വിദഗ്ദ്ധൻ ഇബ്രാഹീം മേനാട്ടിൽ ക്യാമ്പിന് നേതൃത്വം നൽകി. എസ് എം സി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത്, സ്റ്റാഫ് പ്രതിനിധികളായ മുജീബ് റഹിമാൻ, ശിബുലുറഹിമാൻ, നൗഫൽ, പരമേശ്വരൻ, നാസർ, ഷൈസ ടീച്ചർ, കരിയർ ഗൈഡ് ഫസൽ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}