കണ്ണമംഗലം: നിർധനരായ രോഗികൾക്ക് ആശാ കേന്ദ്രമായ കണ്ണമംഗലം പാലിയേറ്റീവ് യൂണിറ്റിന്റെ അഭ്യർത്ഥന മാനിച്ച് രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സൂക്ഷിക്കുന്നതിന് വേണ്ടി ആക്ഷൻ ആർട്സ് & സ്പോർട്സ് ക്ലബ് അച്ചനമ്പലം ഫ്രിഡ്ജ് കൈമാറി. പാലിയേറ്റീവ് പ്രതിനിധികളായ
സെയ്തു മുഹമ്മദ്, നെടുമ്പള്ളി സൈദു, ഷുക്കൂർ, മുസ്തഫ കെ എന്നിവർക്ക് ആക്ഷൻ ക്ലബ്ബ് രക്ഷാധികാരികളായ ബാപ്പു, സമീർ പുള്ളാട്ട്, മുസ്തഫ കെ എന്നിവരുടെ സാന്നിധ്യത്തിൽ ക്ലബ്ബ് പ്രസിഡന്റ് സാദിഖ്, സെക്രട്ടറി മിർസൻ മൂസ
എന്നിവർ ചേർന്ന് കൈമാറി. ഷാഹിദ്, സാലിം എന്നിവർ പങ്കെടുത്തു.