കൊളപ്പുറം: എ.ആർ.നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേടിയ മിന്നും വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊളപ്പുറം ടൗണിൽ പ്രകടനം നടത്തി.
ശേഷം ടൗണിൽ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും പ്രവർത്തകർ സന്തോഷം പങ്കുവെച്ചു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, മണ്ഡലം ട്രെഷെറർ പി കെ മൂസ ഹാജി, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ കെ.പി മൊയ്ദീൻ കുട്ടി ,പി സി ഹുസെൻ ഹാജി, മുസ്തഫ പുള്ളി ശ്ശേരി, റിയാസ് കല്ലൻ, കെ പി സി സി മൈനോറിറ്റി സെൽ ജില്ലാ സെക്രട്ടറി കരീം കാബ്രൻ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, ഉബൈദ് വെട്ടിയാടൻ, ഹസ്സൻ പി കെ, സക്കീർ ഹാജി, അബൂബക്കർ കെ.കെ, മജീദ് പൂളക്കൽ, അലി പി പി, എന്നിവർ സംസാരിച്ചു.
കബീർ വെട്ടിയാടൻ.പ്രമോദ് ചാലിൽ,ശാഫി ഷാരത്ത്, അഫ്സൽ ചെണ്ടപ്പുറായ, മജീദ് എ പി, ഫിർദൗസ് പി കെ, ഉസ്മാൻ കെ.ടി, ബഷീർ പി, അഷ്റഫ് കെ.ടി,
എന്നിവർ നേതൃത്വം നൽകി. പ്രകടനം ആസാദ് നഗറിൽ നിന്നും ആരംഭിച്ച് കൊളപ്പുറത്ത് സമാപിച്ചു.