അടിപിടി കേസിലെ പ്രതി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്കിടെ അക്രമാസക്തനായി

തിരൂരങ്ങാടി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗി അക്രമാസക്തനായിതിന് സംഭവത്തിന് സമാനമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രതി അക്രമാസക്തനായി. ഇന്നലെ രാത്രിയിൽ അടിപിടി കേസിലെ പ്രതിയുമായി പോലീസ്
ആശുപത്രിയിലെത്തിയപ്പോഴാണ് പ്രതി അക്രമത്തിനൊരുങ്ങിയത്. 

തേഞ്ഞിപ്പാലം ചെട്ടിയാർമാട് സ്വദേശി റഫീഖ് (48) ആണ് അക്രമാസക്തനായത്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ബഹളം വെക്കുകയും, അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു ഇയാൾ. 

ആശുപത്രി ജീവനക്കാരും പോലീസും ചേർത്ത് തോർത്ത് ഉപയോഗിച്ച് കാലുകൾ കെട്ടിയ ശേഷമാണ് പരിശോധന നടത്തിയത്. പിന്നീട് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}