റസാക്ക് പയമ്പ്രാട്ടിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം -എൻ എഫ്. പി .ആർ.

തിരൂരങ്ങാടി : പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പൊതുപ്രവർത്തകനും മോയിൻകുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി റസാക്ക് പയ മ്പ്രാട്ടിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എ .എഫ്. പി .ആർ. സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു അടിയന്തര ഇടപെടൽ നടത്തിക്കൊണ്ട് മൃതദേഹം ദഹിപ്പിച്ചതിൽ ദുരൂഹത നിലനിൽക്കുന്നതായും കുടുംബങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ഭാരവാഹികൾ പറഞ്ഞു ഇത് സംബന്ധിച്ച്  ചീഫ് സെക്രട്ടറി ,മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു.  റസാഖ് പയമ്പ്രാട്ടിൻ്റെ  വസതി സന്ദർശിക്കുകയും കുടുംബങ്ങളുമായി വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുകയും കുടുംബങ്ങളെ സാന്ത്വനിപ്പിക്കുകയും ചെയ്തു. റസാഖ് പയമ്പ്രാട്ടിൻ്റെ നിര്യാണത്തിൽ മൗനം ആചരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു .എൻ. എഫ് .പി. ആർ .സംസ്ഥാന വൈസ് പ്രസിഡൻറ് മനാഫ് താനൂർ എ പി അബ്ദുൽ സമദ് ,അബ്ദുൽ റഹീം പൂക്കത്ത് കബീർ കഴുങ്ങിലപടി നിയാസ് അഞ്ചപ്പുര എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}