താനൂരിലെ ബോട്ട് അപകടം, ബോട്ടുടമക്ക് ഉന്നതരുടെ സഹായമുണ്ടോ എന്ന് അന്വേഷിക്കണം- പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിന് കാരണക്കാരനായ പ്രതിക്ക് ഉന്നതരുടെ സഹായമുണ്ടായോ എന്നത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ദുരന്ത മുഖത്ത് മനുഷ്യത്വം കാണിക്കുകയും സഹകരിക്കുകയും ചെയ്തു. അത് ലീഗിന്റെ സംസ്കാരമാണ്.
എന്നാൽ, ദുരന്തം ഉണ്ടാകുമ്പോൾ മാത്രം നടപടി പോര. ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടി വേണം. ദുരന്ത മുഖത്ത് സഹകരിച്ചെങ്കിലും, സർക്കാർ അലംഭാവം കാണിച്ചാൽ മുസ്ലിംലീഗ് പ്രതിഷേധിക്കും. -അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുക എന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉത്തരവാദിത്തമാണ്. താനൂരിൽ അപകടത്തിൽപെട്ട ബോട്ട് എങ്ങനെ സർവീസ് നടത്തി എന്ന് അന്വേഷിക്കണം. പ്രതിക്ക് ഉന്നതരുടെ സഹായമുണ്ടായോ എന്നും അന്വേഷിക്കണം. മത്സ്യബന്ധന ബോട്ട് ടൂറിസം ബോട്ടാക്കി മാറ്റാൻ അനുവദിച്ചത് എങ്ങനെ എന്നത് ഗൗരവമുള്ള വിഷയമാണ്. ഉത്തരവാദികളായവരുടെ പേരിൽ നടപടി വേണം. ജുഡീഷ്യൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം. അന്വേഷണം ഉഴപ്പിയാൽ അതിനെതിരെ മുസ്ലിംലീഗ് രംഗത്ത് വരും. പോലീസ് അന്വേഷണം പ്രതികൾക്ക് രക്ഷപ്പെടാനുള്ള കവചമാകരുത്.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}