വേങ്ങര: കണ്ണമംഗലം പഞ്ചായത്തിലെ മേമാട്ടുപാറ പുള്ളാട്ട് കുണ്ടിൽ കിണറ്റിൽ വീണ നായയെയാണ് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ രക്ഷപ്പെടുത്തിയത്.
കിണറ്റിൽ നായ വീണ് കിടക്കുന്നുണ്ടന്ന് മലപ്പുറം ജില്ല ട്രോമ കെയറിന് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങരസ്റ്റേഷൻ യൂണിറ്റ് വോളിന്റിയർമാരായ ഇല്യാസ് ഷൈജു ഇബ്രാഹിം എന്നിവർ സ്ഥലത്തെത്തുകയും നായയെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.