മദീന: കാല്‍നടയായി കേരളത്തില്‍ നിന്നു ഹജ് യാത്രയ്ക്കു പുറപ്പെട്ട ഷിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. ഇന്ന് മസ്ജിദുന്നബവി സന്ദർശിക്കും. 2022 ജൂണ്‍ രണ്ടിനാണു കേരളത്തിൽ നിന്നു ഷിഹാബിന്റെ കാൽനടയാത്ര ആരംഭിച്ചത്.
11 മാസത്തോളം യാത്രയ്ക്കു സമയമെടുത്തു. വിവിധ പ്രതിസന്ധികള്‍ തരണം ചെയ്താണു പുണ്യഭൂമിയിലെത്തിയത്. എണ്ണായിരത്തിലേറെ കിലോമീറ്റര്‍ താണ്ടിയാണ് ഷിഹാബ് മദീനയിലെത്തിയത്. ഈ വർഷത്തെ ഹജ് കർമത്തിൽ പങ്കെടുക്കും. ഹജ്ജിനു 25 ദിവസം മുമ്പായിരിക്കും മദീനയില്‍ നിന്നു കാൽനടയായി മക്കയിലെത്തുക.
പാക്കിസ്ഥാനില്‍ നിന്ന് ഇറാനിലേയ്ക്കും സൗദി–കുവൈത്ത് അതിര്‍ത്തിയിൽ രണ്ടു കിലോമീറ്റര്‍ ദുരവും മാത്രമാണു വാഹനത്തില്‍ സഞ്ചരിച്ചതെന്നും ബാക്കിയെല്ലാം നടന്നായിരുന്നു സഞ്ചരിച്ചതെന്നും ഷിഹാബ് പറഞ്ഞു.