വേങ്ങര: വേങ്ങര കുറ്റാളൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബദ്‌രിയ്യ ശരീഅത്ത് കോളേജ് പതിമൂന്നാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായുള്ള സന്ദേശ വാഹന പ്രചാരണ ജാഥക്ക് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജാഥക്ക് വേങ്ങര മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ജാഥ നാളെ വൈകിട്ട് വേങ്ങര ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
കോളേജ് വൈസ് പ്രിൻസിപ്പാൾ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ജാഥാ ക്യാപ്റ്റൻ സയ്യിദ് അസ്ഹറുദ്ദീൻ തങ്ങൾക്ക് പതാക കൈമാറി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
മെയ് 12, 13, 14 തീയതികളിൽ വേങ്ങര കുറ്റാളൂരിൽ പി പി ഉസ്താദ് നഗരിയിലാണ് സമ്മേളനം നടക്കുന്നത്. പരിപാടിയിൽ ഓ ടി മുഹമ്മദ് കുട്ടി ഫൈസി, മൂസ ഫൈസി പഴമുള്ളൂർ, ഓകെ അബ്ദുറഹ്മാൻ നിസാമി, റഫീഖ് വാഫി പുതുപ്പറമ്പ്, ശാക്കിർ ഹുദവി ചേളാരി, ഹുസൈൻ വാഫി പറപ്പൂർ, സാലിം വാഫി കിളിനക്കോട്, അബ്ദുറഹ്മാൻ റഹ്മാനി, മിന്നത്തുറഹ്മാൻ ഹൈതമി, ജാഥ നായകരായ ഹക്കീം ഫൈസി,അസ്ലമുദ്ദീൻ ഫൈസി, റഹീം ഫൈസി, ത്വാഹ റഹ്മാൻ ഫൈസി,മഹ്സൂഫ് ഫൈസി, ഹുദൈഫ് ഫൈസി, ജവാദ് ഫൈസി, സലാഹുദ്ദീൻ ഫൈസി തുടങ്ങിയവർ പങ്കെടുത്തു.