ജേഴ്സി പ്രകാശനം ചെയ്തു

പരപ്പിൽപാറ: ആച്ചു ബസാർ കലാകായിക സാംസ്കാരിക വേദിയുടെ 2023 സീസണിലെ പരപ്പിൽ പാറ സൂപ്പർ ലീഗിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. സ്പേസ് ഫർണിച്ചർ & ഇന്റീരിയർസ് വേങ്ങര എം ഡി കുറുക്കൻ ഹസ്സൻ(ബാപ്പു) ടീം മാനേജ്‍മെന്റ് അംഗങ്ങൾക്ക് ജേഴ്‌സി നൽകി പ്രകാശനം നിർവഹിച്ചു.

മാനേജ്‍മെന്റ് അംഗങ്ങളായ എ കെ എം ഷറഫ്, ജദീദ് എൻ ടി, സൈദലവി എൻ ടി, സലീൽ എ കെ, ഷാൻ, ഉനൈസ് കുളങ്ങര, അദ്നാൻ ഇ, ശംസുദ്ധീൻ എൻ കെ എന്നിവർ പങ്കെടുത്തു. ആച്ചു ബസാർ തുടർച്ചയായി കഴിഞ്ഞ രണ്ടു സീസണുകളിലെ ചാമ്പ്യൻമാരാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}