ഊരകം: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ഊരകം പഞ്ചായത്ത് 3-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു. ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ.കെ മന്‍സൂര്‍ കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടി.പി അലിഹസ്സന്‍ ഹാജി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ടി അബ്ദുസമദ്,
കെ.ടി മജീദ് ,എം.ടി അലവി ,എന്‍.ജസീം, വാര്‍ഡ് മെമ്പര്‍ എന്‍.ടി അന്നത്ത്, കെ.കെ അബ്ദുൽ കരീം
എന്നിവര്‍ പ്രസംഗിച്ചു. സെമീർ കുറ്റാളൂർ സ്വാഗതവും എന്‍.ടി മന്‍സൂര്‍ നന്ദിയും പറഞ്ഞു.