പാറക്കണ്ണി യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഉന്നത വിജയികളെ ആദരിച്ചു

ഊരകം: പാറക്കണ്ണി യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നാട്ടിലെ വിവിധ മേഖലകളിലെ ഉന്നത വിജയികളായവരെ ആദരിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുല്ല മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ഹഷ്കർ അലി മുഖ്യപ്രഭാഷണം നടത്തി.

വാർഡ് മെമ്പർ സമീറ കരിമ്പൻ, ഇ.കെ കുഞ്ഞാലി, അഷറഫ് പാലേരി, കെ.ഹൈദരലി, ജാബിർ ഇ.കെ, കെ.സി അലവിക്കുട്ടി, സുലൈമാൻ കെ.പി, കബീർഷാ പാറക്കണ്ണി, ഗഫൂർ കെ.പി, ജുനൈദ് കരിമ്പൻ, ഉബൈദലി കെ.പി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}