വേങ്ങര: വേങ്ങര പഞ്ചായത്തിലെ കൂരിയാട് മണ്ണിൽ പിലാക്കലിൽ വയൽ നികത്താൻ ശ്രമിച്ചു എന്ന് ചില പരിസ്ഥിതിവാദികളുടെ വാർത്ത അടിസ്ഥാന രഹിതമാണെന്ന് സ്ഥലം ഉടമ ചീരങ്ങൻ ഖദീജ വേങ്ങര ലൈവിനോട് പറഞ്ഞു.
എന്റെയും എന്റെ സഹോദരന്റെയും ഉടമസ്ഥതയിലുള്ള നാല് സെന്റ് ഭൂമി അതിരു കെട്ടാൻ ശ്രമിച്ചത് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് വയൽ നികത്തലാക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഖദീജ പറയുന്നു. ഞാൻ ഭൂമി തരം മാറ്റുന്നതിനായി രേഖാമൂലം തിരൂർ ആർടിഒക്കും റവന്യൂ വകുപ്പ് മന്ത്രിക്കും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ഭൂമിയിൽ മണ്ണിട്ട് നികത്താനോ മറ്റോ ഞാൻ ശ്രമിച്ചിട്ടില്ല. ഓവുചാലിന്റെ ഭാഗത്തുള്ള ഫോട്ടോ മാത്രം ഉപയോഗിച്ചാണ് അവർ വാർത്ത നൽകിയത് അതിന്റെ യഥാർത്ഥ ഫോട്ടോയാണ് ഇത്. പണം വാങ്ങി ചില കർഷക സംഘടനകൾ വയൽ നികത്തിയിട്ടുള്ള കാര്യങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വയലിൽ തന്നെ വലിയ ഭൂമാഫിയകൾ അനധികൃതമായി മണ്ണിട്ട് തരം മാറ്റിയതും ബിൽഡിങ് പണിതതും കണ്ടിട്ടില്ലെന്ന് നടിക്കുകയാണ് ചില കപട കാർഷിക പ്രേമികൾ എന്നും ഖദീജ പറയുന്നു.
വിധവയായ സ്ത്രീയും മക്കളില്ലാത്തയാളുമാണ് ഞാൻ. എന്റെ ഭൂമിയിൽ എനിക്ക് അതിർത്തി കെട്ടാൻ സ്വാതന്ത്ര്യമില്ല എന്നത് പൗരാവകാശ ലംഗനമാണെന്നും എന്റെ പേരിൽ ക്രിമിനൽ കേസ് ചാർജ് ചെയ്യാനുള്ള ചിലരുടെ ശ്രമം വിലപ്പോവില്ലെന്നും പൗരാവകാശ ലംഘനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനും,ദേശീയ ന്യൂനപക്ഷ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകുമെന്നും കദീജ അറിയിച്ചു.