തിരൂരങ്ങാടി: ചെമ്മാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഹബാബ് ഗ്രൂപ്പ് ട്രോമാകെയർ തിരൂരങ്ങാടി സ്റ്റേഷൻ യൂണിറ്റിന് റെസ്ക്യൂ ഉപകരണങ്ങൾ നൽകി. ചെമ്മാട് കോഴിക്കോട് റോഡിലുള്ള അഹബാബ് ട്രാവൽസിൽ വച്ച് നടന്ന ചടങ്ങിൽ അഹബാബ് ഗ്രൂപ്പ് ചെയർമാൻ ഇസ്മായിൽ അഹബാബ് ട്രോമാ കെയർ പ്രവർത്തകർക്ക് ലൈഫ് ബോയ, ടോർച്, സേഫ്റ്റി ബെൽറ്റ്, കയർ എന്നിവ കൈമാറി.
ചടങ്ങിൽ എറണാകുളം കാക്കനാട് പുതുതായി തുടങ്ങാനിരിക്കുന്ന അഹ്ബാബ് ഗ്രൂപ്പിന്റെ പുതിയ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനവും നടന്നു.
അഹ്ബാബ് സ്റ്റാഫുകളും ട്രോമാകെയർ വളണ്ടിയർമാരും പങ്കെടുത്ത ചടങ്ങിൽ ട്രോമാകെയർ സെക്രട്ടറി ഷഹീദ് ഗ്രാമ്പു അധ്യക്ഷത വഹിച്ചു, അഹ്ബാബ് ഗ്രൂപ്പ് ചെയർമാൻ ഇസ്മായിൽ അഹ്ബാബ് ട്രോമാ കെയർ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് ലീഡർ റാഫി കുന്നുംപുറം എന്നിവർ സംസാരിച്ചു.
പ്രസിഡണ്ട് സദഖത്തുള്ള കെ പി, എക്സിക്യൂട്ടീവ് മെമ്പർമാരായ ശബാന ചെമ്മാട്, ശിഹാബ് എം എൻ, അസൈനാർ എ ടി,നൗഷത്ത് കൊടിഞ്ഞി ,യൂനുസ് കരിമ്പിൽ എന്നിവർ ഉൾപ്പെടെ സജികുമാർ, ഉസ്മാൻ,സമീർ, ഹസൻ, റസ്മിയ, അനശ്വര, ഇർഫാന, സൈബുന്നീസ, സഹ്‌ന, മുംതാസ്, ജസീൽ, കുഞ്ഞായിൻ അബൂബക്കർ എന്നിവരും പങ്കെടുത്തു.