വേങ്ങര: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. യോഗ പരിശീലകൻ മൊയ്തീൻ കുട്ടി കണ്ണമംഗലത്തെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രസിഡന്റ പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബി ഡി ഒ ഉണ്ണി കെ ഇ പരിപാടിക്ക് നേതൃത്വം നൽകി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സഫിയ മലേക്കാരൻ, പി പി സഫീർ ബാബു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുജീബുറഹ്മാൻ, ജോയിന്റ് ബി ഡി ഒ ഉണ്ണി കൃഷ്ണൻ, ഡി ഇ ഒ ബിനു, ജി ഇ ഒ ഷിബുവിൽസൻ മറ്റു നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.