വലിയോറ: "ആരോഗ്യമുള്ള യുവതയെ വീണ്ടെടുക്കാം എന്ന ലക്ഷ്യത്തോടെ ജൂൺ 21അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ
മെഡിറ്റേഷൻ ക്ലാസും - ഫിറ്റ്നസ് ബോധവൽക്കരണവും സംഘടിപ്പിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫിറ്റ്നസ് ബോഡിബിൽഡിങ്ങ് ട്രെയിനർ ഫാസിൽ മാട്ര മെഡിറ്റേഷൻ ക്ലാസ്സിനും, ഫിറ്റ്നസ് ബോധവൽക്കരണ ക്ലാസ്സിനും നേതൃത്വം നൽകി.
ക്ലബ്ബ് രക്ഷാധികാരി എ.കെ എ നസീർ , പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ ,സെക്രട്ടറി അസീസ് കൈപ്രൻ, ഭാരവാഹികളായ ശിഹാബ് ചെള്ളി, മുഹ്യദ്ധീൻ കീരി, ഇബ്രാഹീം കെ കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.