വേങ്ങര: വേങ്ങരയിൽ പോലീസ് നടത്തിയ പരിശോധനയിൽ മൂന്നക്ക ലോട്ടറി കച്ചവടം നടത്തുന്ന രണ്ടുപേരെ പിടികൂടി.
പറപ്പൂർ ആശാരിപ്പടി ചീരൻകുഴിയിൽ വീട്ടിൽ സുരേഷ് (32), വേങ്ങര പുത്തനങ്ങാടി മിനിബസാർ വാകേരി അനിൽ(28) എന്നിവരെയാണ് എച്ച്.എസ്.ഒ. എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവർ വേങ്ങര മാർക്കറ്റിനു സമീപം മൊബൈൽ ആപ്പ് ഉപയോഗിച്ചു ലോട്ടറി വിൽക്കുകയായിരുന്നു.