വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിലെ കച്ചവടക്കാരുടേയും സ്ഥാപനത്തിലെ ജോലിക്കാരുടെയും ടൗണിലെ ചുമട്ട് തൊഴിലാളികളുടേയും മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് മൊമെന്റോ നൽകി ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ച പരിപാടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് മൊമെന്റോ സമ്മാനിച്ചു.
ആസംശകൾ അർപ്പിച്ച് കൊണ്ട് യൂണിറ്റ് സെക്രട്ടറിമാരായ ശിവ ശങ്കരൻ നായർ, യാസർ അറഫാത്ത്, റഷീദ് ഹാജി കെ പി, അലവി ഹാജി, വൈസ് പ്രസിഡന്റുമാരായ ടി കെ എം കുഞ്ഞുട്ടി, എ കെ കുഞ്ഞീതുട്ടിഹാജി, കെ ആർ കുഞ്ഞി മുഹമ്മത് ഹാജി, എക്സികുട്ടീവ് അംഗമായ കിട്സ് ബാവ, ശംഷു അറേബ്യന്‍ എന്നിവർ സംസാരിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി എം കെ സ്വാഗതവും ട്രഷറർ എൻ
മൊയ്തീന്‍ ഹാജി നന്ദിയും പറഞ്ഞു.