കോട്ടക്കലിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു

കോട്ടക്കൽ: ചങ്കുവട്ടിക്കുളം ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റെ മകൻ ഹാദി ഹസൻ (13) വൈകുന്നേരം ഇടിമിന്നലേറ്റ്‌ മരണപ്പെട്ടു. വൈകുന്നേരം 5:30 ഓടെയാണ് സംഭവം. ചങ്കുവെട്ടിക്കുളം ജുമാമസ്ജിദിന്റെ പിറകുവശത്തെ വീടിന്റെ ടെറസിൽ നിന്നാണ് ഹാദി ഹസന് മിന്നലേറ്റത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് വീടിന്റെ ടെറസിൽ പൊള്ളലേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മയ്യിത്ത് കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിൽ. കോട്ടക്കൽ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. 

മുഹ്സിനയാണ് മാതാവ്. പിതാവ് അൻസാർ ചങ്കുവെട്ടിയിലെ ഓട്ടോ ഡ്രൈവറാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}