ഫോൺപേ, സ്മാർട്ട് സ്പീക്കറുകൾക്കുള്ള വോയ്‌സ് പേയ്‌മെന്റ് അറിയിപ്പുകൾ ഇനി മലയാളത്തിലും. വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ ഫോൺപരിശോധിക്കാതെയും ബാങ്കിൽ നിന്നുള്ള പേയ്‌മെന്റ് എസ്എംഎസിന് കാത്തുനിൽക്കാതെയും പേമെന്റ് വിവരങ്ങൾ അറിയാൻ സാധിക്കും.
അധികനിരക്കുകളൊന്നും നൽകാതെ ഫോൺപേ ഫോർ ബിസിനസ് ആപ്പിൽനിന്നും വ്യാപരികൾക്ക് ഫോൺപേ സ്മാർട്ട് സ്പീക്കറുകൾ ആക്‌സസ് ചെയ്യാൻ സാധിക്കും. കേരളത്തിൽ പ്രതിമാസം 2.7 കോടിയിലധികം ഇടപാടുകൾ ഫോൺപേ സ്മാർട്ട്സ്പീക്കറുകൾ വഴി നടക്കുന്നുണ്ട്. 9 ലക്ഷം വ്യാപാരികൾ ഫോൺപേ ഡിജിറ്റൈസ് ചെയ്യുകയും ക്യുആർ കോഡുകളും മറ്റ് മാർഗ്ഗങ്ങളും സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
വ്യാപാരികൾ നിലവിൽ നേരിടുന്ന നിരവധി വെല്ലുവിളികൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും,അതിനായി സ്മാർട്ട് സ്പീക്കർ ഉപകരണങ്ങളുടെ മികച്ച ഉപയോഗംഉറപ്പാക്കുമെന്നും ഫോൺപേ ഓഫ്ലൈൻ ബിസിനസ്സ് മേധാവി വിവേക് ലോഹ്‌ചെബ് പറഞ്ഞു.