അടുത്ത ലോകകപ്പില്‍ താൻ കളിക്കില്ല എന്ന കാര്യം സ്ഥിരീകരിച്ച് അര്‍ജന്റീനൻ സൂപ്പര്‍ താരം ലയണല്‍ മെസി. 2026 ല്‍ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഇല്ലെന്ന് ഞാൻ കരുതുന്നു,' എന്നായിരുന്നു മെസ്സി ചൊവ്വാഴ്ച മറുപടി നല്‍കിയത്. മെസ്സി ആരാധകര്‍ക്കും ഫുട്ബോള്‍ പ്രേമികള്‍ക്കും സങ്കടം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇനി ഒരു ലോകകപ്പില്‍ അര്‍ജൻറീനക്ക് വേണ്ടി ജേഴ്സി അണിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി.
ഖത്തര്‍ ലോകകപ്പ് ജയത്തോടെ താൻ തൃപ്തനായെന്നും മെസ്സി പറഞ്ഞു. ലോകകപ്പ് കാണാൻ താൻ ഉണ്ടാവുമെന്നും എന്നാല്‍ പങ്കെടുക്കാൻ താനില്ലെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
തൻ്റെ ഫുട്ബോള്‍ ജീവിതത്തില്‍ ഏറ്റവും വലിയ നേട്ടമായി കാണുന്നത് ലോക കപ്പ് നേടിയത് ആണെന്നും മെസി പറഞ്ഞു. മെസ്സി ഒരു ലോകകപ്പ് കൂടെ കളിക്കണം എന്ന് ആഗ്രഹിക്കുന്ന മെസ്സി ആരാധകര്‍ക്ക് നിരാശ നല്‍കുന്നതാണ് മെസ്സിയുടെ പുതിയ പ്രസ്താവന.
“ഇത് എന്റെ അവസാന ലോകകപ്പായിരുന്നു, കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന് ഞാൻ കാണും, പക്ഷേ തത്വത്തില്‍ ഇല്ല, ഞാൻ അടുത്ത ലോകകപ്പിലേക്ക് പോകില്ല,” – മെസി പറഞ്ഞു
2026 ലെ മത്സരം കാണാൻ “അവിടെ ഉണ്ടായിരിക്കാൻ” ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ താൻ ടൂര്‍ണമെൻ്റില്‍ പങ്കെടുക്കാൻ പോകുന്നില്ലെന്നും മെസ്സി വ്യക്തമാക്കി.
പാരീസ് സെന്റ് ജെര്‍മെയ്‌നുമായുള്ള (പി എസ് ജി ) കരാര്‍ ഈ മാസംജൂണ്‍ 30-ന് അവസാനിക്കാനിരിക്കെ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മിയാമി സിഎഫില്‍ ചേരാനുള്ള തന്റെ തീരുമാനം മെസി കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു