വേങ്ങര: ഒതുക്കുങ്ങൽ കൊളത്തൂപറമ്പിൽ ബിവറേജസ് ഔട്ട് ലെറ്റ് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന മണ്ഡലം യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജൂൺ 20ന് കച്ചേരിപ്പടിയിൽ സായാഹ്ന പ്രതിഷേധ സദസ്സ് നടത്താനും തീരുമാനിച്ചു. മണ്ഡലം ചെയർമാൻ പി.എ ചെറീത് അധ്യക്ഷത വഹിച്ചു. പി.കെ അസ് ലു, പി.കെ അലി അക്ബർ, വി.യു കുഞ്ഞാൻ, ഇ.കെ സുബൈർ മാസ്റ്റർ, ആവയിൽ സുലൈമാൻ, പി.പി സഫീർ ബാബു, കാടേങ്ങൽ അസീസ് ഹാജി, കെ.രാധാകൃഷ്ണൻ മാസ്റ്റർ, കെ.പി കുഞ്ഞാലൻകുട്ടി, ഒ.സി ഹനീഫ, വി.എഫ് ശിഹാബ് മാസ്റ്റർ, ടി.വി ഇഖ്ബാൽ, വി.എസ് ബഷീർ മാസ്റ്റർ, എൻ.ഉബൈദ് മാസ്റ്റർ, ഇസ്മായിൽ പൂങ്ങാടൻ, ഇ.കെ മുഹമ്മദ് കുട്ടി, വി.അജ്മൽ എന്നിവർ പ്രസംഗിച്ചു.
മദ്യഷാപ്പ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ്
admin