പറപ്പൂർ: പറപ്പൂർ ഗ്രാമ പഞ്ചായത്തിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച കൃഷി ഓഫീസർ മഹ്സൂമ പുതുപ്പള്ളിക്ക് പഞ്ചായത്ത് പാടശേഖര സമിതി യാത്രയയപ്പ് നൽകി. രണ്ടാം വാർഡ് എടയാട്ട് പറമ്പിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി. കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഇ.കെ സൈദുബിൻ, മെമ്പർ ലക്ഷ്മണൻ ചക്കുവായി, കൃഷി ഓഫീസർ അൻസീറ, പാടശേഖര സമിതി പ്രസിഡൻറ് ഇ.കെ അബ്ദുൽ ഖാദർ, ഇ.കെ സുബൈർ മാസ്റ്റർ, വി എസ് ബഷീർ മാസ്റ്റർ, ടി. കുഞ്ഞാലസ്സൻകുട്ടി ഹാജി, എ.കെ സിദ്ദീഖ്, സി.രാജൻ, ടി.സി ഷംസുദ്ദീൻ, മുഹമ്മദ്,ടി.സി ലത്തീഫ്, ഇ.കെ കുഞ്ഞിമുഹമ്മദ്, എ.കെ ഖമറുദ്ദീൻ, പി.അനൂപ്, പി.എം സുമേഷ് എന്നിവർ പ്രസംഗിച്ചു.