ഹോപ്പ് ഫൗണ്ടേഷന് ഫണ്ട് കൈമാറി പറപ്പൂർ നാലാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി

പറപ്പൂർ: വാർഡിൽ റംസാനിൽ നടക്കുന്ന പതിവ് കളക്ഷന് പുറമെ 250 ചാക്ക് സിമന്റിനുള്ള ഫണ്ട് കൂടി സ്വരൂപിച്ച് മാതൃകാ പരമായ പ്രവർത്തനം നടത്തി പറപ്പൂർ പഞ്ചായത്ത് നാലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി.

നാലാം വാർഡിൽ ഹോപ്പ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഡയഗ്നോ ഹബും ആഴ്ചയിൽ രണ്ട് സ്ഥലത്ത് നടത്തി മാതൃകാ പ്രവർത്തനം നടത്തുന്ന കമ്മിറ്റി ഹോപ്പ് ഫൗണ്ടേഷൻ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിന് പരിപൂർണ പിന്തുണയാണ് നൽകുന്നത്.

പറപ്പൂർ പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.കെ. സൈതലവി പാലിയേറ്റീവ് പ്രസിഡൻറിന് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.

പ്രസ്തുത ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ കൂനാരി ആലിക്കുട്ടി ഹാജി,സി ഇബ്രാഹിം, എ ഒ അബ്ദുറഹ്മാൻ, എ ഒ മജീദ്,ഇ എസ് മുസ്തഫ, എ കെ റാഷിദ്, അജ്മൽ എംപി, എം അബ്ദുർറഹ്മാൻ, പി കെ ഷംസീർ എന്നിവരും പാലിയേറ്റീവ് ഭാരവാഹികളായ സെക്രട്ടറി വി.എസ് മുഹമ്മദ് അലി , വൈസ് പ്രസിഡന്റ് എ.പി. മൊയ്തുട്ടി ഹാജി, പി.ആർ.ഒ. എ.എ. അബ്ദുറഹ്മാൻ എന്നിവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}