ബിജെപി വേങ്ങര മണ്ഡലം നേതൃയോഗം നടത്തി

വേങ്ങര: ബിജെപി വേങ്ങര നിയോജക മണ്ഡലം നേതൃയോഗം ബിജെപി ജില്ലാ സെക്രട്ടറിയും വേങ്ങര മണ്ഡലം പ്രഭാരിയുമായ ദിനേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
          
ഒൻപത് വർഷത്തെ കേന്ദ്രഭരണത്തിൽ സമസ്ത മേഘലകളിലും പ്രതിപക്ഷ പാർട്ടികൾക്ക് വിമർശിക്കുവാൻ പോലും അവസരം നൽകാതെയാണ് നരേന്ദ്ര മോദിജി രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ശത്രു രാജ്യങ്ങളെ പോലും മിത്രമാക്കി മാറ്റിയ ഭരണത്തിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിക്കുകയും, ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികളിലൂടെ ഇന്ത്യയെ മുന്നോട്ട് നയിച്ച ബിജെപിയെ ഇന്ത്യയിലെ വോട്ടർമാർ വീണ്ടും അധികരത്തിൽ കയറ്റുമെന്നുള്ളതിൽ സംശയമില്ലെന്ന് എ ആർ നഗർ കുന്നുംപുറത്തെ ബിജെപി ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ ദിനേശൻ മാസ്റ്റർ പറഞ്ഞു.

വരാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിനായുള്ള മുന്നൊരുക്കങ്ങളെ കുറിച്ച് ബിജെപി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി ആർ രശ്മിൽനാഥ് സംസാരിച്ചു. തിരഞ്ഞെടുപ്പിനെ നേരിടുന്ന ഒട്ടനവധി കർമ്മപരിപാടികൾ ആസൂത്രണം ചെയ്തു കൊണ്ടാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. പാർലമെന്റിലേക്ക് കേരളത്തിൽ നിന്നും ഇത്തവണ ബിജെപിയുടെ എം പി മാർ ഉണ്ടായിരിക്കുമെന്നും മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ ബിജെപി ശക്തമായ മുന്നറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
           
ബിജെപി സംഘടന അടിസ്ഥാനത്തിലുള്ള പറപ്പൂർ മണ്ഡലം പ്രസിഡണ്ട് മണികണ്ഠൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വേങ്ങര മണ്ഡലം പ്രസിഡണ്ട് വി. ജയകൃഷ്ണൻ, ബിജെപി ജില്ല സെക്രട്ടറി പി. സുബ്രഹ്മണ്യൻ, പറപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}