മലപ്പുറം: മലപ്പുറം നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 8.30 മണിയോടെയാണ് പൊട്ടിത്തറി ശബ്ദവും ചെറിയ തരത്തിലുള്ള കുലുക്കവും അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
മലപ്പുറം വലിയങ്ങാടി, ഇത്തിള്‍പറമ്പ്, കൈനോട്, വാറങ്കോട്, കോട്ടക്കുന്ന് ചെരുവ്, ചെറാട്ടുകുഴി, കാവുങ്ങല്‍, താമരക്കുഴി, മേല്‍മുറി ചുങ്കം, ചൊടലക്കുണ്ട്, പൊട്ടി പ്പാറ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
അപകടങ്ങളോ മറ്റോ ഉണ്ടായിട്ടില്ല. വില്ലേജ് ഓഫീസർ
സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.