"വെളിച്ചമേ നീ എവിടെ" കൗതുകമാവുന്നു

ചേറൂർ: ബാലവേല വിരുദ്ധദിനത്തിൽ 100 പേർ ചേർന്ന് ബാലവേല വിരുദ്ധ കഥ രചിച്ച് സർഗാത്മക പ്രതികരണമൊരുക്കി ശ്രദ്ധേയമാവുകയാണ് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ. സാമൂഹിക ബോധവത്കരണത്തിലൂടെ മാത്രം മാറ്റിയെടുക്കാൻ കഴിയുന്ന വിപത്താണ് ബാലവേല എന്നത് കൊണ്ടാണ് ഇത്തരമൊരു പ്രതികരണ രീതി തെരെഞ്ഞെടുത്തതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

കുട്ടികളുടെ ചിത്രീകരണങ്ങളും പാട്ടുകളും ഉൾക്കൊള്ളുന്ന കഥയുടെ ഓരോ ഭാഗവും വ്യത്യസ്ത വിദ്യാർത്ഥികൾ അവരുടെ ഭാവനയിൽ നിന്നും വിരിയിച്ചെടുത്തതാണ്. സ്കൂളിലെ ഇംഗ്ലീഷ് ക്ലബാണ് വിദ്യാർത്ഥികൾക്ക് ക്രിയാത്മകമായ പ്രതികരണത്തിന് വേദിയൊരുക്കിയത്.   

ചടങ്ങിൽ ഹെഡ് മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് ബാലവേല വിരുദ്ധ സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി കുഞ്ഞഹമ്മദ് ഫാറൂഖ്, ഹിദായത്തുള്ള.സി, നിസാർ അഹമ്മദ്‌ കെ.വി , ശ്രീകാന്ത് സി.എസ്, നിതിൻ ജവഹർ , ഷബ്ന വി.എം, സന്തോഷ് അഞ്ചൽ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}