പറപ്പൂർ: പറപ്പൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറപ്പൂരിൽ പുതുതായി തുടങ്ങുന്ന ഹോപ്പ് ഫൗണ്ടേഷൻ ഡയാലിസിസ് സെന്ററിന് വേണ്ടി റംസാനിൽ നടത്തിയ ഫണ്ട് സമാഹരണം ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി.
പറപ്പൂർ പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് നേതാക്കളായ പാക്കട ബഷീർ, ടി.എം. കാദർ, റാഫി ചുള്ളിയിൽ എന്നിവർ ചേർന്ന് ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡന്റ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
പ്രസ്തുത ചടങ്ങിൽ ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദ് അലി. വൈസ് പ്രസിഡൻറ് എ.പി. മൊയ്തുട്ടി ഹാജി, പി.ആർ.ഒ. എ.എ. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.