വേങ്ങര: ജൂൺ 14,
അന്താരാഷ്ട്ര രക്തദാന ദിനാചരണത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. കബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റെ അധ്യക്ഷതയിൽ നടന്ന ക്ലാസിന് ബ്ലഡ് ഡോനേറ്റ് കേരള - ജില്ലാതല കോഡിനേറ്റർമാരായ ബുഷ്‌യർ ചാപ്പനങ്ങാടി, മുഹമ്മദ് അഫ്സൽ എന്നിവർ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.
ബി. ഡെ.കെ അംഗങ്ങളായ റഹീം, ഷിബു, ക്ലബ് സെക്രട്ടറി അസീസ് കൈപ്രൻ, മുഹ്‌യദ്ധീൻ കെ എന്നിവർ സംസാരിച്ചു. ക്ലബ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.