വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്ത് തലത്തിൽ സായംപ്രഭാ ഹോം കേന്ദ്രീകരിച്ച് ജനപ്രതിനിധികളെയും വിവിധ ഡിപ്പാർട്ട്മെന്റ് ഓഫീസർമാരെയും ഉൾക്കൊള്ളിച്ച് വയോജന സംരക്ഷണ സമിതി രൂപീകരിച്ചു.
സമിതിയുടെ ലോഗോ പ്രകാശനവും പരാതിപ്പെട്ടി സ്ഥാപിക്കലും ചടങ്ങിൽ നടന്നു. തുടർന്ന് സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരണവും ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, റഫീഖ് മൊയ്തീൻ ചോലക്കൽ, എംപി ഉണ്ണികൃഷ്ണൻ, സിപി കാദർ, പഞ്ചായത്ത് സെക്രട്ടറി രാജ്യശ്രീ ടി ആർ, വേങ്ങര പോലീസ് സ്റ്റേഷൻ പ്രതിനിധീകരിച്ച് എസ് ഐ സുരേന്ദ്രൻ വി, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിച്ച് ഡോക്ടർ സഞ്ജു ,ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ മജീദ് കെ,വില്ലേജ് ഓഫീസിനെ പ്രതിനിധീകരിച്ച് പ്രജിത പി, കൃഷിഭവന പ്രതിനിധീകരിച്ച് റിനി, ഐസിഡിഎസ് പ്രതിനിധീകരിച്ച് ഷാഹിന തുടങ്ങിയ സമിതി അംഗങ്ങൾ പരിപാടിക്ക് ആശംസകൾ അറിയിച്ചു. സായംപ്രഭാ കെയർ ഗീവർ ഇബ്രാഹീം എ കെ പരിപാടി കോഡിനേറ്റ് ചെയ്തു.