വേങ്ങര: അനധികൃത വയൽ നികത്തലിനെതിരെ നടപടി സ്വീകരിക്കുക, സി പി ഐ - എം വേങ്ങര ലോക്കൽ കമ്മിറ്റി വേങ്ങര വില്ലേജ് ഓഫീസിനു മുമ്പിൽ ധർണ്ണാ സമരം നടത്തി.
കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ ടി അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ സുരേഷ് കുമാർ, ടി കെ മുഹമ്മദ്, പി അച്ചുതൻ, പി പത്മനാഭൻ എന്നിവർ സംസാരിച്ചു. എൽ സി സെക്രട്ടറി വി ശിവദാസ് സ്വാഗതം പറഞ്ഞു.