വേങ്ങര: നിയോജക മണ്ഡലത്തിലെ എസ്.ഡി.പി.ഐ പ്രവർത്തകരുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയിച്ചവർക്കുള്ള എ സഈദ് സാഹിബ് സ്മാരക അവാർഡ് വിതരണവും വിദ്യാർഥി സംഗമവും ജില്ലാ വൈസ് പ്രസിഡന്റ് എ ബീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു.
കല്ലൻ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മോട്ടിവേഷനൽ ട്രൈനർ ഫവാസ് ചെമ്മല ക്ലാസെടുത്തു.
എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം എ കെ അബ്ദുൽ മജീദ്, ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്ത് അംഗം കോറാടൻ നാസർ, എം ഖമറുദ്ദീൻ, കെ കെ സൈതലവി എന്നിവർ സംസാരിച്ചു.