വേങ്ങര: വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എം എസ് എഫ് കമ്മററിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിലേക്ക് "ക്യാംപ് @ കുറ്റ്യാടി" എന്ന നാമഥേയത്തിൽ നടത്തിയ പഠനയാത്രയുടെ ഫ്ലാഗ് ഓഫ് വേങ്ങര മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ മങ്കട എം എസ് എഫ് പ്രസിഡന്റ് മുഹമ്മദലി, സെക്രട്ടറി ജസീൽ എന്നിവർക്ക് നൽകി നിർവ്വഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി വി ഇഖ്ബാൽ, വാർഡ് ലീഗ് സെക്രട്ടറി മജീദ് കുഴിക്കാട്ടിൽ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഫത്താഹ് മൂഴിക്കൽ, സാദിഖ് കോടിയാട്ട് , കുഞ്ഞി മുഹമ്മദാജി കെ കെ, ജംഷീർ കെ കെ, ടി പി മുജീബ് എന്നിവരോടൊപ്പം മുപ്പത്തിയഞ്ചോളം എം എസ് എഫ് പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.