മഞ്ചേരി: എസ് വൈ എസ് മലപ്പുറം ജില്ലാ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ കരിയർ മേഖലയിൽ സമഗ്രമായ പരിശീലനം ലക്ഷ്യം വെച്ച് മഞ്ചേരിയിൽ നിലവിൽ വന്ന ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ പി എസ് സി പരിശീലന രണ്ടാം ബാച്ച് ക്ലാസ്സ് ഉദ്ഘാടനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി നിർവഹിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സി. ഇ. ഒ വിപിഎം ഇസ്ഹാഖ് ആമുഖ പ്രഭാഷണം നടത്തി. സാന്ത്വന സദനം ഡയറക്ടർ സി കെ ഹസൈനാർ സഖാഫി കുട്ടശ്ശേരി, ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എംസി ഹംസ ഇരുമ്പുഴി, എസ് വൈ എസ് ജില്ലാ ഭാരവാഹികളായ സൈനുദ്ദീൻ സഖാഫി ഇരുമ്പുഴി, സൈദ് മുഹമ്മദ് അസ്ഹരി, ദുൽഫുക്കാറലി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ബെക്കർ കൊയിലാണ്ടി ആദ്യ ക്ലാസ്സിന് നേതൃത്വം നൽകി. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി എം അബ്ദുറഹ്മാൻ സ്വാഗതവും, എസ് വൈ എസ് ജില്ലാ സെക്രട്ടറി പി.ടി. നജീബ് നന്ദിയും പറഞ്ഞു.