തിരൂർ: ബസ് സ്റ്റാൻഡിന് സമീപം യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പറവണ്ണ
സ്വദേശിയും ചില കേസുകളിൽ പ്രതിയുമായ പള്ളാത്ത് ആദം (49) ആണ് മരിച്ചത്. ബസ്
സ്റ്റാൻഡ് പരിസരത്തെ കെട്ടിടവരാന്തയിലാണ് രക്തം വാർന്ന് മൃതദേഹം കണ്ടെത്തിയത്.
കട വരാന്തയിൽ ഉറങ്ങി കിടക്കുമ്പോൾ ചെങ്കല്ല് തലയിലിട്ട ശേഷം വെട്ടി കൊന്നതാണെന്നാണ് പോലീസ്
പറയുന്നത്. കൊലപാതക ശ്രമം
ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. രാവിലെ നാട്ടുകാരാണ് വിവരമറിയിച്ചത്.
പൊലീസ് എത്തി നടപടികൾ ആരംഭിച്ചു.