എസ് എസ് എഫ് കോട്ടപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ് പ്രൗഢമായി സമാപിച്ചു

ഇരിങ്ങല്ലൂർ: രണ്ടു ബ്ലോക്കുകളിലായി എട്ട് വിഭാഗത്തിൽ 30ഇനം മത്സരങ്ങളിൽ  70 മത്സരാർത്ഥികൾ പങ്കെടുത്ത എസ് എസ് എഫ് കോട്ടപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ് പ്രൗഢമായി സമാപിച്ചു.

35 മാർക്ക്‌ കരസ്ഥമാക്കിയ കോട്ടപ്പറമ്പ് ബ്ലോക്കിലെ പിലാക്കൽ ശഫീഹിനെ കലാ പ്രതിഭയായി തിരഞ്ഞെടുത്തു.
137 പോയോന്റോടെ അമ്പലമാട്  ബ്ലോക്ക്‌ ചാമ്പ്യയൻമരായി.

സമാപന സംഗമം അർഷദ് ഇ.കെ സ്വാഗതം പറഞ്ഞു. എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി സിനാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രട്ടറി പി കെ എം സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് സിദ്ധീഖ് സൈനി, എസ് എസ് എഫ് ഇരിങ്ങല്ലൂർ സെക്ടർ പ്രസിഡന്റ്‌ ജുനൈദ് സഖാഫി മട്ടണമാട്, എസ് എസ് എഫ് ഇരിങ്ങല്ലൂർ സെക്ടർ സെക്രട്ടറി ടി പി ഫാരിസ് ചാലോടി, ഷാനിദ് കവല എന്നിവർ ആശംസാ പ്രസംഗം നടത്തി. 

എസ് വൈ എസ് യൂണിറ്റ് സെക്രട്ടറിമാരായ ഉസ്മാൻ കെ, സിദ്ധീഖ് സിപി, തമീം അദനി, സൈതലവി സിപി എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറിമാരായ അഫ്നാൻ സിപി, അംജദ് ഇകെ എന്നിവർ നേതൃത്വം നൽകി.
വിജയികൾക്ക് ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി വാഹിദ് കെ കെ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}