വേങ്ങര: ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്‌ലാം മദ്രസയിൽ ഖുർആൻ പാരായണ മത്സരവും വായന മത്സരവും പുതുക്കിയ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മവും നടന്നു.
പ്രസിഡന്റ് കെ.പി. ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ.യു. കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം മുഹമ്മദ് നൗഫൽ സൈനി സ്വാഗതം പറഞ്ഞു. സയ്യിദ് ആറ്റക്കോയ തങ്ങൾ തങ്ങൾ, അരീക്ക അസീസ് ഹാജി, എം.പി. മൊയ്തീൻ ഹാജി, സി.വി മുഹമ്മദലി, അരീക്കൻ ഹസ്സൻ കുട്ടി എന്നിവർ പങ്കെടുത്തു.
ഖുർആൻ പാരായണത്തിലും വായനാ മത്സരത്തിലെയും വിജയികൾക്ക് സമ്മാനദാനവും നടന്നു.