വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികൾ സംയുക്തമായി ആദരിച്ചു. വേങ്ങര ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ മുഹമ്മദലി പൂവഞ്ചേരി, ഹാരിസ് എം. കെ, ഹംസ പറങ്ങോടത്ത്,അബ്ദു വടക്കൻ, കമ്മു കല്ലറമ്പൻ, യൂത്ത് ലീഗ് ഭാരവാഹികളായ എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത്, യൂനുസ് എ.കെ, മുഹമ്മദ് കാട്ടിൽ, എം എസ് എഫ് ഭാരവാഹികളായ ഷാനിബ് വടക്കൻ, മാസിൻ പി, റാഹിദ് പി, സഹീർ കല്ലറമ്പൻ എന്നിവർ സംബന്ധിച്ചു.