പരപ്പിൽപാറ യുവജന സംഘം മഴക്കാല പൂർവ്വ ശുചീകരണം നടത്തി

വേങ്ങര: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി  പരപ്പിൽപാറ യുവജന സംഘം (പി വൈ എസ്) ശുചീകരണ യജ്ഞം പദ്ധതിക്ക് തുടക്കമായി. പ്രവർത്തനത്തിന്റെ ഭാഗമായി പൊതു ഇടങ്ങളും, പൊതു റോഡുകളും ശുചീകരിക്കുകയും   പൊതുജനങ്ങളുടെ പങ്കാളിത്വത്തോടെ പ്രദേശത്തെ  എല്ലാവീടും പരിസരവും  ശുചീകരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ക്ലബ്ബ് പ്രവർത്തകരായ സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ, ശിഹാബ് ചെള്ളി, ഇബ്രാഹിം കെ കെ, അജ്മൽ കെ, യൂസുഫ് വി.എ, ശബാബ് ബി.കെ, അൻവർ വി എം, സലിം ഇ, കലാം കെ, ഫഹദ് പി, സുമേഷ് വി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}