വേങ്ങര: മലബാർഅയ്ത്തം അവസാനിപ്പിക്കുക, കാർത്തികേയൻ റിപ്പോർട്ട് പുറത്തുവിടുക എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി എം.എസ്.എഫ്. നടത്തിയ മലബാർ സ്തംഭന സമരം വേങ്ങര മണ്ഡലം എം.എസ്.എഫ് പ്രവർത്തകർ തൃശ്ശൂർ-കോഴിക്കോട് ദേശീയപാത കൂരിയാട് വെച്ച് ഉപരോധിച്ചു.
എസ്.എസ്.എൽ.സി. വിജയിച്ചവർക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
മണ്ഡലം മുസ്‍ലിംലീഗ് പ്രസിഡന്റ് പി.കെ. അസ്‍ലു ഉദ്ഘാടനം ചെയ്തു. ജില്ലാ എം.എസ്.എഫ്. പ്രസിഡന്റ് പി.എ. ജവാദ് അധ്യക്ഷനായി. സൽമാൻ കടമ്പോട്ട്, കെ.പി. റാഫി, ആബിദ് കൂന്തല, ആഷിക് കാവുങ്ങൽ, ഒ.സി. അദ്‌നാൻ എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.