വേങ്ങര: വേങ്ങരയുടെ യുവ സംവിധായകനായ ഹാരിഷ് റഹ്മ്മാൻ തിരകഥയും സംവിധാനവും നിർവഹിച്ച "തീരാത്ത സപ്ലികൾ "എന്ന ചിത്രം OTT ക്കു ശേഷം യുട്യൂബിൽ ഇന്ന് വൈകീട്ട് 5 നു റിലീസ് ചെയ്യുന്നു.
ചിത്രത്തിൽ നിസാർ വേങ്ങരയും പ്രധാന വേഷം ചെയ്തിട്ടുണ്ട്. മാമുകോയ അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്നാണിത്. നിതിൻ ബാസ്കർ ആണ് ചിത്രത്തിന്റെ നിർമാണം
മുവി വേൾഡ് ചാനലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സിനിമ തികച്ചും കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ഒരു ഫാമിലി എന്റർടൈമെന്റ് ചിത്രമാണ്.
മാമുകോയ. സാവിത്രിശ്രീധർ, മുഹമ്മദ്‌പേരാമ്പ്ര,
നിസാർ വേങ്ങര, പ്രകാശ് പയ്യാനക്കൽ, രഞ്ജിത്ത് കലാഭവൻ, ശ്യാം ഭാസ്‌ക്കാർ, പാർവതി രാജഗോപാൽ. അരുൺ കുമാർ, പ്രസാദ്, ഡോ. തുളസി രാജ്, ദിനേശ്, സുധീർ മുവാറ്റുപുഴ എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്.
ക്യാമറ : ഷെട്ടി മണി
എഡിറ്റർ ; ദിലീപ് രവീന്ദ്രൻ
സംഗീതം : പ്രശാന്ത് പി സി
മേക്കപ്പ് ; C T കാലികറ്റ്
വസ്ത്രലങ്കാരം: ദനേഷ് ദെർമ്മൽ
ആർട്ട് : രക്ന കുമാർ
അസോസിയേറ്റ് : ബിജു
മിക്സിംഗ് : എബിൻ ബെന്നി
സ്റ്റിൽസ് : രതീഷ് തലയാട്
എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ.