മലപ്പുറം: കേരള ഫോക് ആർട്സ് ഡെവലപ്പ്മെന്റ് സൊസൈറ്റി വാർഷികത്തോടനുബന്ധിച്ച് നടന്ന അവാർഡ് ദാനവും, ഇശൽ വിരുന്നും മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ പി ഉബൈദുള്ള എം എൽ എ ഉദ്ഘാടനം ചെയ്തു.
കെ എഫ് എ ഡി എസ് ചെയർമാനും, ആകാശവാണി മീഡിയ ആർടിസ്റ്റുമായ കെ എം കെ വെള്ളയിൽ അധ്യക്ഷത വഹിച്ചു. എ കെ എം എസ് എ യു എ ഇ നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. കെ എഫ് എ ഡി എസ് ഡയറക്ടറും പ്രോഗ്രാം ജനറൽ കൺവീനറുമായ മുസ്തഫ കൊടക്കാടൻ പൂക്കോട്ടൂർ, അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
നാട്യശ്രീ അവാർഡ് ജേതാവ് പ്രശസ്ത നർത്തകി പ്രസന്ന പ്രകാശും, പുലിക്കോട്ടിൽ ഹൈദർ അവാർഡ് മാപ്പിളപ്പാട്ട് കവി സുറുമലതീഫും, ഉബൈദുള്ള എം എൽ എ യിൽ നിന്നു് ഏറ്റുവാങ്ങി.
വിവിധ മേഖലകളിൽ പ്രശസ്തരായ, യൂനുസ് സി എം കളത്തിങ്ങപ്പാറ, രഹ്നശരീഫ് വഴിക്കടവ്, അനു അൻഷില മക്കരപ്പറമ്പ് ,ശിഹാബുദ്ദീൻ പാറമ്മൽ, കെ കെ മുഹമ്മദ് കുട്ടി പാലാണി തുടങ്ങിയവർക്ക് സ്നേഹാദരവും ചടങ്ങിൽ വെച്ച് നൽകി. മുഖ്യാതിതിയായ എം.എൽ.എ ഉബൈദുള്ളയേയും ആകാശവാണി ആർട്ടിസ്റ്റ് കെ.എം കെ വെള്ളയിൽ മാഷിനെയും എ.കെ എം എസ് എ.യു. എ. ഇ കമ്മറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി യു എ ഇ സ്നേഹഷാൾ അണിയിച്ചു. കെ.എഫ്ഡിഎഫ് ന്റെയും, എ കെ എം എസ് എ യുടെയും ഭാരവാഹികളായ
അഡ്വ: ഫസീല, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അക്രം ചുണ്ടയിൽ, അബ്ദുൽ ലതീഫ് ഈസ്റ്റ് കോഡൂർ, ഷാജഹാൻ ചീരങ്ങൻ, ശംസു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജനറൽ സെക്രട്ടറി ജാഫർമാറാക്കര സ്വാഗതവും, ഡോ: മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
ശേഷം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കെ എം കെ വെള്ളയിലും സംഘവും അവതിരിപ്പിച്ച ഗാനവിരുന്ന് സംഗമത്തിന് മാറ്റ് കൂട്ടി.