ഔട്ട്ലുക്ക് 2.0 ആദർശ പഠന സംഗമം ജില്ലാ ഉദ്‌ഘാടനം

വേങ്ങര: എസ് എസ് എഫ് യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന ഔട്ട് ലുക്ക് 2.0 ആദർശ പഠന സംഗമം മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്‌ഘാടനം വേങ്ങര മമ്പീതിയിൽ നടന്നു. യൂണിറ്റുകളിലെ പ്രവർത്തകർക്ക് വേണ്ടി യുള്ള ഔട്ട് ലുക്ക് പഠന സംഗമത്തിൽ ആദർശ പഠനം, അസൈൻമെന്റ് തുടങ്ങിയവ നടക്കും . 

ജില്ലാ ഉദ്‌ഘാടനം കേരള മുസ്‌ലിം ജമാഅത് മലപ്പുറം ജില്ലാ വൈസ് പ്രെസിഡന്റ് സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി നിർവഹിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ അബ്ദുൽ ഹഫീള് അഹ്‌സനി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദിർ അഹ്‌സനി മമ്പീതി, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി അഷ്റഫ് സഖാഫി താനൂർ, ഉബൈദുല്ല ഇർഫാനി ഗാന്ധിക്കുന്ന്, എസ് എസ് എഫ് വേങ്ങര ഡിവിഷൻ സെക്രെട്ടറി ഉവൈസ് അദനി സംസാരിച്ചു.

ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും ഔട്ട് ലുക്ക് 2.0 ആദർശ പഠന സംഗമം നിശ്‌ചയിക്കപ്പെട്ട ട്യൂട്ടർമാരുടെ നേതൃത്വത്തിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}